28 പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗത്തിന് പശ്ചിമഘട്ടത്തിൽ നിരോധനം

പശ്ചിമഘട്ട മലനിരകളിൽ പ്ലാസ്റ്റിക് നിരോധിച്ച് മദ്രാസ് സർക്കാർ. നീലഗിരി മുതൽ കന്യാകുമാരി അഗസ്ത്യാർ ജൈവവൈവിധ്യ മേഖല വരെ 28 ഇനം പ്ലാസ്റ്റിക് വസ്തുക്കളാണ് ഹൈക്കോടതി നിരോധിച്ചത്. പെറ്റ് ബോട്ടിൽ, പ്ലാസ്റ്റിക് തെർമോകോൾ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, കപ്പ്, ഗ്ലാസ്, തുടങ്ങിയവയുടെ നിർമാണം, സംഭരണം, വിതരണം, ഉപയോഗം, വിൽപ്പന എന്നിവയാണ് വിലക്കിയത്.

വിലക്ക് ലംഘിച്ചാൽ പിഴ ചുമത്തുമെന്നും വാഹനം കണ്ടുകെട്ടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കൾ പൊതിയണം. കൂടാതെ, വാട്ടർ എടിഎമ്മുകൾ വഴിയും പൊതുസ്ഥലങ്ങളിലെ ആർഓ പ്ലാന്‍റുകൾ വഴിയും ശുദ്ധജല വിതരണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com