
ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർക്ക് ഇന്ത്യൻ വോട്ടർ ഐഡി കാർഡ്; 3 ലക്ഷം പേർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്
file image
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്ക്കരത്തിനിടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ 3,00,000 ലക്ഷത്തിലധികം വോട്ടർമാർക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ.
ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിലരും ഇന്ത്യൻ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നടത്തിയ രേഖ പരിശോധനയിലാണ് ഈ പൊരുത്തക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം.
ഓഗസ്റ്റ് 1 നും 30 നും ഇടയിൽ സമഗ്രമായ പരിശോധന നടത്തും, കൂടാതെ യോഗ്യരല്ലെന്ന് കണ്ടെത്തുന്ന പേരുകൾ സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും. ഇലക്ഷൻ കമ്മിഷൻ സ്രോതസുകൾ അറിയിച്ചു. ബീഹാറിൽ തീവ്ര പരിഷിക്കരണത്തിനായി വീടുതോറുമുള്ള സന്ദർശന വേളയിൽ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം ആളുകളെ ബൂത്ത് ലെവൽ ഓഫിസർമാർ കണ്ടെത്തിയിട്ടുണ്ട്. ആധാർ, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് മുതലായവ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഈ വ്യക്തികൾക്കുണ്ടായിരുന്നു.
തുടർന്ന് ഫീൽഡ് അന്വേഷണങ്ങൾ നടത്തി, തുടർന്ന് ഔപചാരിക നോട്ടീസ് നൽകി. ബാധിക്കപ്പെട്ട ഓരോ വോട്ടർക്കും ഏഴ് ദിവസത്തിനുള്ളിൽ അധികാരികളുടെ മുമ്പാകെ ഹാജരായി അവരുടെ രേഖകൾ വ്യക്തമാക്കാനോ ശരിയാക്കാനോ നിർദ്ദേശം നൽകിയിട്ടുണ്ട്.