Symbolic Image
Symbolic Image

കാമുകനെ വിവാഹം കഴിക്കാന്‍ ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവതി അറസ്റ്റിൽ, യുവാവ് മുങ്ങി

യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ത്രിപുര: പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവതിയെ അറസ്റ്റ് ചെയ്തു. വടക്കന്‍ ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ അനധികൃതമായി പ്രവേശിച്ചതിനാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ധർമ്മനഗർ സബ്ഡിവിഷനിലെ ഫുൽബാരിയിൽ താമസിക്കുന്ന പാരമ്പര്യ ആയുര്‍വേദം പഠിക്കുന്ന നൂര്‍ ജലാല്‍ (34), ബംഗ്ലാദേശിലെ മൗലവി ബസാർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ഇവിടെ വച്ച് വിവാഹിതനായ ഇയാൾ വിവാഹിതയായ ഫാത്തിമ നുസ്രത്തുമായി (24) പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു.

ഇരുവരും ഫുല്‍ബാരിയില്‍ ഒരുമിച്ച് താമസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഏകദേശം 15 ദിവസം മുമ്പാണ് യുവതി നിയമവിരുദ്ധമായി ധര്‍മനഗറില്‍ എത്തിയതെന്നും അതേസമയം നൂര്‍ ജലാല്‍ ഒളിവിലാണെന്നും ധർമ്മനഗർ എസ്‌ഡിപിഒ ദേബാശിഷ് സാഹ വ്യക്തമാക്കി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com