
ഉത്തർപ്രദേശിലെ ബരാബങ്കി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 2 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്
ലക്നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള ഒരു ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചു. നാൽപ്പതിലേറെപ്പേർക്ക് പരുക്ക്. വൈദ്യുതി കമ്പി പൊട്ടിവീണതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
വൈദ്യുത കമ്പി പൊട്ടിവീണതിനെതുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ രക്ഷപെടാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.