പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടും; ബാരാമതി വിമാനാപകടത്തിൽ വ‍്യോമയാന മന്ത്രാലയം

അപകടത്തിൽ ദുരൂഹതയുണ്ടെന്ന് അജിത് പവാറിന്‍റെ അനന്തരവൻ രോഹിത് പവാർ ആരോപിച്ചിരുന്നു
baramati plane crash updates

പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടും; ബാരാമതി വിമാനാപകടത്തിൽ വ‍്യോമയാന മന്ത്രാലയം

Updated on

ന‍്യൂഡൽഹി: ബാരാമതിയിൽ വിമാനം തകർന്നു വീണ അപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടുമെന്ന് വ‍്യോമയാന മന്ത്രാലയം. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധനയിലൂടെയാണ് അന്വേഷണം മുന്നോട്ടു പോയതെന്നാണ് വ‍്യോമയാന മന്ത്രാലയം പറയുന്നത്.

എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രിയുമായ അജിത് പവാർ‌ അടക്കമുള്ളവർ‌ക്ക് വിമാനാപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് അജിത് പവാറിന്‍റെ അനന്തരവൻ രോഹിത് പവാർ ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com