ട്രെയിൻ അട്ടിമറിക്ക് ശ്രമം; ഭട്ടിൻഡ - ഡൽഹി റെയിൽ പാളത്തിൽ ഇരുമ്പുദണ്ഡുകൾ

സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ സംഭവമാണിത്
bathinda delhi railway track sabotage attempt
ട്രെയിൻ അട്ടിമറിക്ക് ശ്രമം; ബതിൻഡ-ഡൽഹി റെയിൽ പാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തി
Updated on

പഞ്ചാബ്: ട്രെയിൻ അട്ടിമറിക്ക് ശ്രമം. പഞ്ചാബിലെ ഭട്ടിൻഡ-ഡൽഹി റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡുകൾ കണ്ടെത്തി. സംഭവത്തിൽ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി നടത്തിയ ഗുഢാലോചനയാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. പുലർച്ചെ മൂന്നുമണിയോടെ ഭട്ടിൻഡയിൽനിന്ന് ഡൽഹിയിലേക്കു പോകേണ്ട ട്രെയിന് പാളത്തിന് മധ്യത്തിലായി ഇരുമ്പുദണ്ഡുള്ളതിനാൽ സിഗ്നൽ ലഭിച്ചില്ല. തുടർന്ന് മണിക്കൂറുകൾ വൈകിയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. പുലർച്ചെയോടെ ദണ്ഡുകൾ കണ്ടെത്തിയതിനാൽ വൻദുരന്തം ഒഴിവായി.

ട്രാക്കിൽ 9 ദണ്ഡുകളാണ് കണ്ടെത്തി. സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ സംഭവമാണിത്. കഴിഞ്ഞ 2 മാസത്തിനിടെ 18 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുപിയിൽ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു. ലോക്കോ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com