ഭട്ടിന്‍ഡ കരസേനകേന്ദ്രത്തിലെ വെടിവെയ്പ്പ്; ഒരു സൈനികന്‍ അറസ്റ്റിൽ

വെടിവയ്പ്പിന്‍റെ ദൃക്സാക്ഷിയായ മേജർ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ചുമത്തപ്പെട്ടത്.
ഭട്ടിന്‍ഡ കരസേനകേന്ദ്രത്തിലെ വെടിവെയ്പ്പ്; ഒരു സൈനികന്‍ അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബിലെ ഭട്ടിന്‍ഡയിലെ കരസേനകേന്ദ്രത്തിൽ സൈനികർ (bathinda firing) വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു സൈനികന്‍ പിടിയിൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.(solider death)

സംഭവവുമായി ബന്ധപ്പെട്ട് 4 ജവാന്മാരെ പഞ്ചാബ് പൊലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു.വെടിവയ്പ്പിന്‍റെ ദൃക്സാക്ഷിയായ മേജർ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ചുമത്തപ്പെട്ടത്.

അതേസമയം അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ പഞ്ചാബ് പൊലീസ് ഇന്നുച്ചയ്ക്ക് 12 ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഈ മാസം 12ന് പുലർച്ചെ 4.35ന് പുലർച്ചെ ഭട്ടിന്‍ഡ സൈനിക ക്യാമ്പിൽ വെടിവെയ്പ്പുണ്ടാവുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.

വെളുത്ത പൈജാമായും കുർത്തയും ധരിച്ച് മുഖം മൂടി ധരിച്ച 2 പേർ റൈഫിളും ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിനു പിന്നിൽ ഭീകരാക്രമണത്തിന് സാധ്യതയില്ലെന്ന് പൊലീസ് എസ്പി നേരത്തെ അറിയിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com