ഭീകരാക്രമണ സാധ്യത; ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിര്‍ദേശം

രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.
BCAS issues alert at airports in India due to possibility of terrorist attack

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്)

Updated on

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്). സെപ്റ്റംബര്‍ 22നും ഒക്റ്റോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സമൂഹവിരുദ്ധരിൽനിന്നോ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, എയര്‍ഫോഴ്സ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബിസിഎഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്‍റെ നിര്‍ദേശമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com