യുവ ബംഗാൾ ക്രിക്കറ്റ് താരം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ ദിവസവും ഹൈദരാബാദില്‍ ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ 26കാരന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു.
bengal Cricketer dies during gym session

പ്രിയജിത് ഘോഷ് (22)

Updated on

കൊല്‍ക്കത്ത: ബംഗാൾ യുവ ക്രിക്കറ്റ് താരം വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. 22കാരന്‍ പ്രിയജിത് ഘോഷാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബംഗാള്‍ രഞ്ജി ട്രോഫി ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് പ്രിയജിത് ഘോഷ്. ബിര്‍ബും ജില്ലയിലെ ബോല്‍പൂര്‍ സ്വദേശിയായ പ്രിയജിത് ജില്ലാ തലത്തിൽ കളിച്ചാണ് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. 2018-2019ലെ അണ്ടര്‍ 16 ജില്ലാതല ടൂര്‍ണമെന്‍റില്‍ ടോപ് സ്കോററായതോടെയാണ് ശ്രദ്ധ നേടിയത്.

അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബംഗാള്‍ ക്രിക്കറ്റ് സമൂഹം. കഴിഞ്ഞ ദിവസവും ഹൈദരാബാദില്‍ ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ 26കാരന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com