കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക് കോടതിയിൽ കുഴഞ്ഞു വീണു| Video

18 മണിക്കൂറുകളോളം നീണ്ടു ചോദ്യം ചെയ്യലിനൊടുവിൽ പശ്ചിമബംഗാൾ വനംവകുപ്പ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്.
ജ്യോതിപ്രിയ മല്ലിക്
ജ്യോതിപ്രിയ മല്ലിക്

കോൽ‌ക്കൊത്ത: കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക് കോടതി മുറിയിൽ കുഴഞ്ഞു വീണു. വെള്ളിയാഴ്ച രാവിലെയോടെയാണ് കോടിക്കണക്കിനു രൂപയുടെ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് 18 മണിക്കൂറുകളോളം നീണ്ടു ചോദ്യം ചെയ്യലിനൊടുവിൽ പശ്ചിമബംഗാൾ വനംവകുപ്പ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം ബാങ്ക്ഷാൽ കോടതിയിൽ ഹാജരാക്കിയ മല്ലിക് കുഴഞ്ഞു വീഴുകയായിരുന്നു.

മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. നിരവധി അസുഖങ്ങൾ അലട്ടുന്ന മല്ലിക്കിനെ തെക്കൻ കോൽക്കൊത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇഡി കോടതിയിൽ ഹാജരാക്കിയത്.

ബിജെപിയും ബിജെബി നേതാവും സുവേന്ദു അധികാരിയും കൂടി നടത്തിയ വലിയൊരു ഗൂഢാലോചനയുടെ ഇരയാണു താനെന്ന് അറസ്റ്റിലായതിനു പിന്നാലെ മല്ലിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുൻ മന്ത്രിസഭയിൽ ഭക്ഷ്യ വിതരണ മന്ത്രിയായിരുന്നു മല്ലിക്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com