'നാലുമാസത്തിനകം വിധി പറ‍യണം'; മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ സുപ്രീം കോടതി

പ്രതിയായ താജുദ്ദീന്‍റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം
sc orders final arguments to be completed within 4 months in bengaluru blast case

സുപ്രീം കോടതി|മദനി

Updated on

ന‍്യൂഡൽഹി: അബ്ദുൾ നാസർ മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ അന്തിമ വാദം പൂർത്തിയാക്കി നാലു മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ‍്യക്ഷനായ ബെഞ്ച് വിചാരണക്കോടതിക്ക് നിർദേശം നൽകിയത്.

16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി നിർദേശം നൽകിയത്. 2008ലാണ് ബംഗ്ലളൂരുവിൽ സ്ഫോടന പരമ്പര അരങ്ങേറിയത്. കേസിൽ 31-ാം പ്രതിയായ മദനിക്ക് നേരത്തെ സുപ്രീം കോടതി ജാമ‍്യം അനുവദിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com