

ബംഗളൂരുവിൽ വാഹനാപകടം; കുട്ടികളുൾപ്പെടെ 4 മരണം,16 പേർക്ക് പരുക്ക്
ബംഗളൂരു: ബംഗളൂരുവിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 16 പേർക്ക് പരുക്ക്. ബംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്ര ആർടിസി ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.
മരിച്ചവരിൽ 2 കുട്ടികളും ഉൾപ്പെടുന്നു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന്നാണ് വിവരം.
തിരുപ്പതിയിൽ നിന്നു ബംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.