ബെംഗളുരു - മൈസൂരു ഇനി ഒന്നര മണിക്കൂറിൽ; അതിവേഗ പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

8172 കോടി രൂപ ചെലവിട്ടു നിർമിച്ച 118 കിലോമീറ്റർ അതിവേഗ പാതയോടൊപ്പം 16,000 കോടിയുടെ വിവിധ പദ്ധതികളും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്
ബെംഗളുരു - മൈസൂരു ഇനി ഒന്നര മണിക്കൂറിൽ; അതിവേഗ പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
Updated on

ബെംഗളുരു : ബെംഗളുരു - മൈസൂരു എക്സ്പ്രസ് വേ (bangalore-mysore expressway) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ബെംഗളൂരുവിൽ നിന്നും മൈസൂരിലേക്ക് 75 മിനിട്ടിൽ എത്താവുന്ന 10 വരി പാതയാണ് ബെംഗളുരു - മൈസൂരു എക്സ്പ്രസ് വേ (bangalore-mysore expressway). ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.

8172 കോടി രൂപ ചെലവിട്ടു നിർമിച്ച 118 കിലോമീറ്റർ അതിവേഗ പാതയോടൊപ്പം 16,000 കോടിയുടെ വിവിധ പദ്ധതികളും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com