സിദ്ധരാമയ്യ
India
ബംഗളൂരു ദുരന്തം: ഖേദം പ്രകടിപ്പിച്ച് കർണാടക സർക്കാർ
ഇത്തരം ദുരന്തങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്ന് കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യയും ഡി.കെ. ശിവകുമാറും പറഞ്ഞു
ബംഗളൂരു: ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. വലിയ ദുരന്തമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
ഇത്തരം ദുരന്തങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ല. അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അവർ പറഞ്ഞു. സർക്കാരിന്‍റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

