ബംഗളൂരു: ഇന്ത്യയിലെ വൃത്തിഹീനമായ നഗരം

ഇന്ത്യയുടെ ടെക് തലസ്ഥാനമെന്ന് അറിയപ്പെടുന്ന ബംഗളൂരു നഗരം പക്ഷേ ശുചിത്വ നിലവാരത്തില്‍ താഴെയായി.
Bengaluru: The dirtiest city in India

ബംഗളൂരു 

Updated on

ന്യൂഡല്‍ഹി: സ്വച്ഛ് സര്‍വേക്ഷന്‍ 2025 സര്‍വേയില്‍ ഇന്ത്യയിലെ വൃത്തിഹീനമായ പ്രധാന നഗരങ്ങളില്‍ അഞ്ചാം സ്ഥാനം ബംഗളൂരുവിന്. ഇന്ത്യയുടെ ടെക് തലസ്ഥാനമെന്ന് അറിയപ്പെടുന്ന ബംഗളൂരു നഗരം പക്ഷേ ശുചിത്വ നിലവാരത്തില്‍ താഴെയായി. അതേസമയം അഹമ്മദാബാദ്, ഭോപ്പാല്‍, ലഖ്നൗ എന്നിവ വൃത്തിയുള്ള നഗരങ്ങളായി ഉയര്‍ന്നുവന്നു. എന്നാല്‍ റാഞ്ചി, ചെന്നൈ, ലുധിയാന, മധുരൈ എന്നീ നഗരങ്ങള്‍ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനം നേടുകയും ചെയ്തു.

നഗര ശുചിത്വത്തില്‍ ഇന്‍ഡോര്‍, സൂറത്ത്, നവി മുംബൈ എന്നിവ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയവാഡയാണ് നാലാം സ്ഥാനത്ത്. മികച്ച ഗംഗാ പട്ടണത്തിനുള്ള അവാര്‍ഡ് പ്രയാഗ്രാജ് നേടി. ശക്തമായ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം സെക്കന്തരാബാദ് കന്‍റോൺ മെന്‍റ് ബോര്‍ഡിന് ലഭിച്ചു.

ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭഗവാനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വച്ഛ് സര്‍വേക്ഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com