മോഹൻ ഭഗവതിന്‍റെ പരാമർശം രാജ്യദ്രോഹം: രാഹുൽ ഗാന്ധി

ഇന്ത്യക്ക് 'യഥാർഥ സ്വാതന്ത്ര്യം' കിട്ടിയത് അയോധ്യയിൽ രാമ ക്ഷേത്രം നിർമിച്ചതോടെയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പരാമർശം രാജ്യദ്രോഹപരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
Rahul Gandhi, Mohan Bhagwat
രാഹുൽ ഗാന്ധി, മോഹൻ ഭഗവത്
Updated on

ന്യൂഡൽഹി: ഇന്ത്യക്ക് 'യഥാർഥ സ്വാതന്ത്ര്യം' കിട്ടിയത് അയോധ്യയിൽ രാമ ക്ഷേത്രം നിർമിച്ചതോടെയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പരാമർശം രാജ്യദ്രോഹപരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന ഭഗവതിന്‍റെ അഭിപ്രായം ഇന്ത്യക്കാർക്ക് അപമാനകരമാണെന്നും രാഹുൽ.

''ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും താനെന്താണു ചിന്തിക്കുന്നതെന്ന് മോഹൻ ഭഗവത് ഇടയ്ക്കിടെ രാജ്യത്തോടു പറയുന്നുണ്ട്. ഭരണഘടന അസാധുവാണെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. ബ്രിട്ടീഷുകാർക്കെതിരേ നടത്തിയ സകല പോരാട്ടങ്ങളും അദ്ദേഹത്തിന്‍റെ കണ്ണിൽ അസാധുവാണ്. ഇതൊക്കെ പരസ്യമായി പറയാൻ അദ്ദേഹം ധൈര്യം കാണിക്കുന്നു. ലോകത്ത് മറ്റേതു രാജ്യത്താണെങ്കിലും ഈ രീതിയിൽ സംസാരിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തുമായിരുന്നു'', രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഭഗവതിനെ പോലുള്ള ആളുകൾ തോന്നിയതു പോലെ വിളിച്ചുകൂവുന്ന വാചാടോപങ്ങൾക്കൊന്നും ചെവി കൊടുക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

1947ൽ ഇന്ത്യക്കു കിട്ടിയത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണെന്നും, യഥാർഥ സ്വാതന്ത്ര്യം പ്രാബല്യത്തിൽ വന്നത് രാമക്ഷേത്ര നിർമാണത്തോടെയാണെന്നുമായിരുന്നു മോഹൻ ഭഗവതിന്‍റെ വാദം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com