കെജ്രിവാൾ കുടുംബസമേതം അയോധ്യയിലേക്ക്; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

പ്രാണപ്രതിഷ്ഠാ ചടങ്ങിന് അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം പിന്നീട് സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു
 Aravind kejriwal, Bhagwant Mann
Aravind kejriwal, Bhagwant Mann

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാനും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബാഗങ്ങൾക്കൊപ്പം തിങ്കളാഴ്ചയാണ് ക്ഷേത്ര സന്ദർശനം.

പ്രാണപ്രതിഷ്ഠാ ചടങ്ങിന് അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം പിന്നീട് സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. ഭാര്യക്കും മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര സന്ദർശനം നടത്താനാണ് താൽപര്യമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അന്നേദിവസം ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയുടെ വിവിധയിടങ്ങളിൽ പൂജ നടത്തിയിരുന്നു. ഡൽഹിയിൽ നടത്തിയ ശോഭായാത്രയിലും രാമയണത്തിലെ സുന്ദരകാണ്ഡപാരായണത്തിലും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം പങ്കെടുത്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com