വെള്ളിയാഴ്ച ഭാരത് ബന്ദ്; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

രാവിലെ 6 മുതൽ വൈകിട്ട് 4 വരെയാണ് ഭാരത് ബന്ദ് നടത്തുക
വെള്ളിയാഴ്ച ഭാരത് ബന്ദ്; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം
Updated on

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ കർഷക- തൊഴിലാളി സംഘനകൾ ആഹ്വാനം ചെയ്യുന്ന ഭാരത് ബന്ദ് വെള്ളിയാഴ്ച. കേരളത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ. സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 6 മുതൽ വൈകിട്ട് 4 വരെയാണ് ഭാരത് ബന്ദ് നടത്തുക. സംയുക്ത കിസാൻ മോർച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com