
ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ത് മാറ്റിവച്ചു
file
ന‍്യൂഡൽഹി: അഖിലേന്ത‍്യ മുസ്‌ലിം വ‍്യക്തിനിയമ ബോർഡ് ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്ന സാഹചര‍്യത്തിലാണ് ബന്ദ് മാറ്റിവച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മുസ്‌ലിം വ‍്യക്തി നിയമ ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു. വഖഫ് നിയമത്തിനെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.