കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ; ബിഭവിന് ജാമ്യമില്ല

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്‍റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് കോടതി തള്ളുന്നത്
കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ; ബിഭവിന് ജാമ്യമില്ല

ന്യൂഡൽഹി: ആംആദ്മി പാർട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബിഭവ് കുമാറിനു ജാമ്യമില്ല. ഡൽഹി തീസ് ഹസാരി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്‍റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് കോടതി തള്ളുന്നത്.

കേസന്വേഷണമായി സഹകരിക്കുന്നില്ലെന്നും ഫോൺ പാസ്‌വേഡ് കൈമാറാൻ ബിഭവ് തയാറാകുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കവേ കോടതിയിൽ ചില നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതിഭാഗത്തിന്‍റെ വാദത്തിനിടെ സ്വാതി മലിവാൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ച സമയത്താണ് സ്വാതി പൊട്ടിക്കരഞ്ഞത്.

അതേസമയം, വധഭീഷണിയും ലൈംഗികാതിക്രമ ഭീഷണിയും നേരിടുന്നുവെന്ന സ്വാതി മലിവാളിന്‍റെ ആരോപണത്തിൽ സ്വീകരിച്ച നടപടി വിശദമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മിഷണർക്ക് വനിതാ കമ്മിഷൻ കത്തയച്ചു. ഇതുവരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കണമെന്ന് ആവസ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയാണ് കത്തയച്ചത്. മൂന്നു ദിവസത്തികനം റിപ്പോർട്ട് കൈമാറണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com