ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

1,302 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്
bihar assembly elections 2025

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Updated on

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടവും അവസാനഘട്ടവുമായ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 122 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച വിധിയെഴുതുന്നത്. 1,302 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ‌‌

ഇവരുടെ വിധി നിർണയിക്കുന്നത് 3.7 കോടി വോട്ടർമാരാണ്. 20 ജില്ലകളിലായി രാവിലെ 7.00 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകുന്നേരം 5.00 വരെ തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മന്ത്രിസഭയ്ക്ക് ഈ ഘട്ടം നിർണായകമാണ്. അദ്ദേഹത്തിന്‍റെ സർക്കാരിലെ 12 മന്ത്രിമാർ മത്സരരംഗത്തുണ്ട്.

ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 6 നായിരുന്നു. 121 മണ്ഡലങ്ങളാണ് വിധിയെഴുതിയിത്. 3.75 കോടി വോട്ടർമാർ 1314 സ്ഥാനാർഥികളുടെ വിധി നിർണയിച്ചു. നവംബർ 14 ന് വിധി പ്രഖ്യാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com