10 കോടി രൂപ തന്നില്ലെങ്കിൽ മകനെ കൊല്ലും; ബിഹാറിൽ ബിജെപി നേതാവിന് ഭീഷണി

പത്തു കോടി രൂപ നൽകണമെന്നും അല്ലെങ്കിൽ മകനെ വധിക്കുമെന്നാണ് സഞ്ജയിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്
Bihar BJP leader receives calls demanding 10 crore threatening to kill son

സഞ്ജയ് ജയ്സ്വാൾ

Updated on

പാറ്റ്ന: ബിഹാറിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും എംപിയുമായ സഞ്ജയ് ജയ്സ്വാളിന് വൻതുക ആവശ്യപ്പെട്ട് ഭീഷണി. പത്തു കോടി രൂപ നൽകണമെന്നും അല്ലെങ്കിൽ മകനെ വധിക്കുമെന്നാണ് സഞ്ജയിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. നിയമസഭാ ‌തെ‌രഞ്ഞെടുപ്പ് അടുക്കവെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാൾക്ക് നേരെ ഉയർന്ന ഭീഷണിയെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ ബെട്ടിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

പശ്ചിമ ചംപാരനിൽ നിന്നുള്ള എംപിയായ സഞ്ജയ് ജയ്സ്വാളിന് ശനിയാഴ്ച ഉച്ചയോടെയാണ് അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. 12.40നും 12.44നും ഇടയ്ക്ക് രണ്ട് വ്യത്യസ്ത നമ്പരുകളിൽ നിന്നാണ് കോളുകൾ വന്നത്. തുടർന്ന് ‌സഞ്ജയ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. എംപിയെ ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും ബെട്ടിയ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ വിവേക് ദീപ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com