വനിതാ ഡോക്റ്ററുടെ നിഖാബ് മാറ്റാൻ ശ്രമിച്ച സംഭവം; നിതീഷ് കുമാറിന് ഭീഷണിയുമായി പാക് ഭീകരൻ

അപമാനഭാരം മൂലം ജോലി ഉപേക്ഷിക്കുന്നതായി വനിതാ ഡോക്റ്റർ പ്രതികരിച്ചു
bihar cm nitish kumar niqab threat
നിതീഷ് കുമാർ
Updated on

പട്ന: ബിഹാറിൽ ആയുഷ് ഡോക്റ്റർമാരുടെ നിയമന ഉത്തരവ് കൈമാറുന്നതിനെട വനിതാ ഡോക്റ്ററുടെ നിഖാബ് (മുഖാവരണം) മാറ്റാൻ ശ്രമിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭീഷണിയുമായി പാക്കിസ്ഥാൻ ഭീകരൻ.

പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഖ്യാതമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. പാകിസ്താനി ഡോണ്‍ ഷഹ്സാദ് ഭട്ടി ആണ് ഭീഷണി സന്ദേശ വീഡിയോ പുറത്തുവിട്ടത്. പ്രതികാരംചെയ്തശേഷം, മുന്നറിയിപ്പുനല്‍കിയില്ലെന്ന് പറയരുതെന്നും ഭീഷണിയില്‍ പറയുന്നു. സംഭവത്തില്‍ ബിഹാര്‍ പൊലീസും കേന്ദ്ര ഏജന്‍സിയും അന്വേഷണമാരംഭിച്ചു.

അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്‌ലിം വനിതാ ഡോക്റ്റർ നുസ്രത് പർവീൺ ജോലി ഉപേക്ഷിച്ചു. നിയമനക്കത്ത് ലഭിച്ചെങ്കിലും അപമാനഭാരം കാരണം ജോലിക്ക് ചേരാനാണു നിയമനക്കത്ത്.

ഡിസംബർ 15 ന് ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിലാണു നിതീഷ് കുമാർ അപമര്യാദയായി പെരുമാറിയത്. ഡോക്റ്റർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരാൻ ശ്രമിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com