ബിഹാറിൽ വോട്ടെണ്ണൽ, തെരഞ്ഞെടുപ്പ് ഫലം | Bihar election counting results live updates

എൻഡിഎ ലീഡ് ഇരുനൂറിലേക്ക്.

190 കടന്ന് എന്‍ഡിഎ ലീഡ്, തേജസ് മങ്ങി ഇന്ത്യ സഖ്യം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യം ബഹുദൂരം മുന്നിൽ

ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ ബിജെപി

എന്‍ഡിഎ സംഖ്യം മിന്നും വിജയത്തിലേക്ക് കുതിക്കുമ്പോള്‍ കരുത്ത് കാണിച്ച് ബിജെപി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള ഒരുക്കത്തിലാണ് ബിജെപി. നിലവില്‍ 84 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. 76 മണ്ഡലങ്ങളിലാണ് ജെഡിയു മുന്നേറ്റം.

ചിത്രത്തില്‍ ഇല്ലാതെ പ്രശാന്ത് കിഷോര്‍

വലിയ പ്രതീക്ഷകളോടെ എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ചിത്രത്തിലേ ഇല്ല. ഒരു മണ്ഡലത്തിലും പാര്‍ട്ടി ലീഡ് ചെയ്യുന്നില്ല. ഒവൈസിയുടെ എഐഎംഐഎം മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു.

തേജസ്വി യാദവ് പിന്നില്‍

രഘോപുരില്‍ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സതീഷ് കുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്. സ്വന്തം തട്ടകത്തിലാണ് തേജസ്വിക്ക് തിരിച്ചടി. സഹോദരനായ തേജ് പ്രദാപ് മഹുവ മണ്ഡലത്തില്‍ മുന്നിലാണ്.

ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി

ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. സിപിഐ(എംഎല്‍)എല്‍ മൂന്ന് മണ്ഡലത്തിലും സിപിഐഎം ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നു

എൻഡിഎ ലീഡ് ഇരുനൂറിലേക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഇരുനൂറിനോടടുക്കുന്നു. ആകെ 243 സീറ്റുകളുള്ള നിയമസഭയിൽ 187 എണ്ണത്തിലും നിലവിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് - ആർജെഡി സഖ്യത്തിന്‍റെ മഹാഗഢ്ബന്ധന് 50 സീറ്റിൽ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ ആറ് സീറ്റിലും ലീഡ് ചെയ്യുന്നു. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടിക്ക് ഇപ്പോൾ എവിടെയും ലീഡില്ല.

160 കടന്ന് എൻഡിഎ ലീഡ്

ബിഹാറിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യത്തിന്‍റെ ലീഡ് 160 പിന്നിട്ടു. ഭരണം നിലനിർത്താൻ 122 സീറ്റ് മാത്രമാണ് ആവശ്യം. കോൺഗ്രസ് - ആർജെഡി മഹാഗഢ്ബന്ധൻ സഖ്യത്തിന് നിലവിൽ 68 സീറ്റിൽ മാത്രമാണ് ലീഡുള്ളത്. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി രണ്ടു സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.

ബിഹാറിൽ വോട്ടെണ്ണൽ, തെരഞ്ഞെടുപ്പ് ഫലം | Bihar election counting results live updates

160 കടന്ന് എൻഡിഎ ലീഡ്

കോൺഗ്രസ് നാലാം സ്ഥാനത്ത്

പാർട്ടികൾ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ കോൺഗ്രസ് നിലവിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. 11 സീറ്റിൽ മാത്രമാണ് പാർട്ടിക്കു ലീഡുള്ളത്. ബിജെപി 78 സീറ്റിൽ ലീഡുമായി ഒന്നാമത് നിൽക്കുമ്പോൾ സഖ്യകക്ഷിയായ ജെഡിയു 67 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന്‍റെ സഖ്യ കക്ഷിയായ ആർജെഡിക്ക് 60 സീറ്റിൽ ലീഡുണ്ട്.

കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ ലീഡ്

ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 122 സീറ്റിനും അപ്പുറത്തേക്ക് ലീഡ് ഉയർത്തി എൻഡിഎ. നിലവിൽ 152 സീറ്റിലാണ് ബിജെപി - ജെഡിയു സഖ്യം മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസും ആർജെഡിയും ചേർന്ന മഹാഗഢ്ബന്ധൻ 71 സീറ്റിലും മറ്റുള്ളവർ 12 സീറ്റിലും ലീഡ് ചെയ്യുന്നു.

ബിഹാറിൽ വോട്ടെണ്ണൽ, തെരഞ്ഞെടുപ്പ് ഫലം | Bihar election counting results live updates

ബിഹാറിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിൽ.

ബിജെപി സഖ്യത്തിന്‍റെ ലീഡ് നൂറിലേക്ക്

ബിഹാറിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം നൂറിലേക്കടുക്കുന്നു. മഹാഗഢ്ബന്ധന് അറുപതോളം സീറ്റിൽ മാത്രമാണ് ലീഡുള്ളത്. ബിജെപി ഒറ്റയ്ക്ക് അമ്പതിനടുത്ത് സീറ്റിൽ ലീഡ് ചെയ്യുമ്പോൾ നാൽപ്പതോളം സീറ്റിൽ സഖ്യകക്ഷിയായ ജെഡിയുവാണ് മുന്നിൽ.

ബിഹാറിൽ വോട്ടെണ്ണൽ, തെരഞ്ഞെടുപ്പ് ഫലം | Bihar election counting results live updates

നിതീഷ് കുമാർ, ബിഹാർ മുഖ്യമന്ത്രി.

എൻഡിഎ കുതിക്കുന്നു

ആദ്യ റൗണ്ട് വോട്ടെണ്ണലിൽ എൻഡിഎയുടെ കുതിപ്പ്. ബിജെപിയും ജെഡിയുവും ഉൾപ്പെട്ട സഖ്യം 74 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസും ജെഡിയുവും ഉൾപ്പെട്ട മഹാഗഡ്ബന്ധന് 46 സീറ്റിലാണ് ലീഡുള്ളത്. ആകെ 243 നിയമസഭാ സീറ്റുകളാണ് ബിഹാറിലുള്ളത്.

ബിഹാറിൽ വോട്ടെണ്ണൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഘട്ട ഫല സൂചനകളിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യം മുന്നിൽ.

logo
Metro Vaartha
www.metrovaartha.com