ബിഹാർ തെരഞ്ഞെടുപ്പ്: ബുർഖ ധരിച്ച വോട്ടർമാരെ തിരിച്ചറിയാൻ അങ്കണവാടി പ്രവർത്തകർ

ബുർഖ ധരിച്ചവരെ പരിശോധിക്കാൻ പ്രത്യേക സംവിധാനം വേണമെന്നു ബിഹാറിൽ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി കമ്മിഷൻ നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി ആവശ്യപ്പെട്ടിരുന്നു
Bihar elections: Anganwadi workers to identify voters wearing burqa

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ.

File

Updated on

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച വോട്ടർമാരെ തിരിച്ചറിയാൻ അങ്കണവാടി പ്രവർത്തകരെ നിയോഗിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ. യഥാർഥ വോട്ടർ തന്നെയാണു വന്നതെന്ന് ഉറപ്പിക്കാനുള്ള പരിശോധനകൾക്ക് വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ഇതു പൂർണമായി പാലിക്കും.

ബുർഖയും മൂടുപടവും ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കാൻ ആംഗൻവാടി പ്രവർത്തകരെ നിയോഗിക്കും- അദ്ദേഹം പറഞ്ഞു. നേരത്തേ, ബുർഖ ധരിച്ചവരെ പരിശോധിക്കാൻ പ്രത്യേക സംവിധാനം വേണമെന്നു ബിഹാറിൽ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി കമ്മിഷൻ നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി ആവശ്യപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com