
ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; ആദ്യഘട്ടം പൂർത്തിയാവുമ്പോൾ 6.5 ദശലക്ഷം വോട്ടർമാർ പുറത്തായേക്കും
പട്ന: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാവുമ്പോൾ വോട്ടർ ലിസ്റ്റിൽ നിന്നു പുറത്താവുക 65 ലഷത്തോളം ആളുകളെന്ന് വിവരം. അതായത്, ബിഹാറിൽ നിലവിലുള്ള വോട്ടർ മാരുടെ 9 ശതമാനത്തോളം പേരാണ് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നു പുറത്താവുന്നത്.
സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്‌ഐആർ) ആദ്യ ഘട്ടം ശനിയാഴ്ച പൂർത്തിയായി. പുതിയ കരട് വോട്ടർ പട്ടിക ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിക്കും, ഒരു മാസം നീണ്ടുനിൽക്കുന്ന ക്ലെയിമുകളും വെരിഫിക്കേഷൻ പ്രക്രിയയും ഓഗസ്റ്റ് ആദ്യം ആരംഭിക്കും. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.