ക്ഷേമപെൻഷനിൽ വലിയ വർധനവ് പ്രഖ്യാപിച്ച് ബിഹാർ സർക്കാർ; ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്

ബീഹാറിന്‍റെ സാമൂഹിക ക്ഷേമ പദ്ധതിയുടെ കീഴിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വിധവകൾ, മറ്റ് അർഹരായ വ്യക്തികൾ എന്നിവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
bihar govt announces hike of welfare pension

നിതീഷ് കുമാർ

File image

Updated on

പറ്റ്ന: സാമൂഹിക-സുരക്ഷ ക്ഷേമപെമപെൻഷനിൽ വലിയ വർധനവ് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പുതുക്കിയ പദ്ധതിപ്രകാരം ഇന് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും 1100 രൂപ വീതം അക്കൗണ്ടുകളിലെത്തും. ഇതുവരെ ബിഹാറിൽ ക്ഷേമപെൻഷൻ 400 രൂപയായിരുന്നു. ജൂലൈ മാസത്തിലെ പെൻഷനിലാവും വർധനവുണ്ടാവുക. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് സർക്കാരിന്‍റെ നീക്കം.

എക്സിലൂടെയാണ് നിതീഷ് കുമാർ ഇക്കാര്യം അറിയിച്ചത്. എല്ലാ ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ എല്ലാ മാസവും 10-ാം തീയതിക്ക് മുൻപായി തുക എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബീഹാറിന്‍റെ സാമൂഹിക ക്ഷേമ പദ്ധതിയുടെ കീഴിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വിധവകൾ, മറ്റ് അർഹരായ വ്യക്തികൾ എന്നിവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന് മുന്നോടിയായാണ് പെൻഷൻ തുക ഉയർത്തിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com