നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ എംഎൽഎയെ പുറത്താക്കി ജനതാദൾ

പാർ‌ട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 6 വർഷത്തേക്കാണ് നടപടി
Bihar MLA Anant Singh expelled from JD(U)

അനന്ത് സിങ്

Updated on: 

പറ്റ്ന: നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊന്നിട്ടുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തൽ നടത്തിയ ജനതാദൾ (യു) നേതാവും മൊകാമ എംഎൽഎയുമായ അനന്ത് കുമാർ സിങ്ങിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർ‌ട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 6 വർഷത്തേക്കാണ് നടപടി. അനന്ദ് കുമാറിന്‍റെ ഭാര‍്യ നീലം ദേവിക്കെതിരേയും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്.

ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥി നീരജ് കുമാറിനെതിരേ പ്രചാരണം നടത്തുകയും ജന സുരാജ് സ്ഥാനാർഥി അനുജ് സിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. അനന്ത് സിങ്ങിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ‍്യനാക്കണമെന്ന് നിയമസഭാ സ്പീക്കർ പ്രേംകുമാറിനോട് പാർട്ടി ഔദ‍്യോഗികമായി ശുപാർശ ചെയ്യും.

<div class="paragraphs"><p>അനന്ത് കുമാർ സിങ്ങും ഭാര‍്യയും</p></div>

അനന്ത് കുമാർ സിങ്ങും ഭാര‍്യയും

പാർട്ടി നിർദേശങ്ങൾ അനന്ത് സിങ് ആവർത്തിച്ച് ലംഘിച്ചതായും ഉന്നത നേതൃത്വത്തിനെതിരേ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും ബിഹാറിലെ ജെഡി(യു) അധ‍്യക്ഷൻ ഉമേഷ് സിങ് കുശ്വാഹ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കേന്ദ്രമന്ത്രി ലാലൻ സിങ് മുൻ ബിഹാർ മുഖ‍്യമന്ത്രിയെ കണ്ട ശേഷമാണ് അനന്ത് സിങ്ങിനെയും ഭാര‍്യയെയും പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് പ്രഖ‍്യാപനമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com