

ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ആവശ്യം
പറ്റ്ന: ബിഹാറിലെ പുതിയ സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. നിതീഷ്കുമാർ തന്നെ മുഖ്യമന്ത്രിയാകാൻ സാധ്യത. 243 അംഗ നിയമസഭയിൽ 202 സീറ്റ് നേടിയാണ് എൻഡിഎ അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയത്.
89 സീറ്റുകളാണ് ബിജെപി നേടിയത്. നിതീഷ് കുമാറിന്‍റെ ജെഡിയുവിന് 85 സീറ്റുകളാണ് ലഭിച്ചത്. ചിരാഗ് പാസ്വാൻ, എൽജെപിക്ക് 15 സീറ്റുകളാണ് ലഭിച്ചുള്ളത്. നിതീഷ്ർ കുമാർ വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ പത്താംതവണ മുഖ്യമന്ത്രി ആയെന്ന റെക്കോർഡ് നിതീഷിന് സ്വന്തമാകും. പുതിയ സർക്കാരിൽ കൂടുതൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി ജെഡിയു രംഗത്തെത്തിയിട്ടുണ്ട്.പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി പദത്തിനായി ചിരാഗ് പാസ്വാനും രംഗത്തുണ്ട്.