Bihar passes Bill to curb paper leaks,
മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ 5 വരെ വർഷം തടവ്; ബിൽ പാസാക്കി ബിഹാർ Representative image

മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ 5 വരെ വർഷം തടവ്; ബിൽ പാസാക്കി ബിഹാർ

പരീക്ഷ നടത്തുന്ന ഏജൻസികളിൽ നിന്ന് 1 കോടി രൂപ പിഴയീടാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ
Published on

പറ്റ്ന: ചോദ്യ പേപ്പർ ചോർച്ചയുൾപ്പെടെ മത്സരപ്പരീക്ഷകളിലെ ക്രമക്കേട് തടയാൻ നിയമനിർമാണത്തിന് ബിഹാർ സർക്കാർ. ബിഹാർ പൊതു പരീക്ഷാ (ക്രമക്കേട് തടയൽ) ബിൽ എന്ന പേരിൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന ബിൽ സംസ്ഥാന നിയമ സഭ പാസാക്കി.

കുറ്റക്കാർക്ക് 3 മുതൽ 5 വരെ വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുന്നതാണു നിയമം. സേവനദാതാക്കൾ അഥവാ പരീക്ഷ നടത്തുന്ന ഏജൻസികളിൽ നിന്ന് 1 കോടി രൂപ പിഴയീടാക്കാനും 4 വർഷം ഇവരെ ഈ രംഗത്തു നിന്നു വിലക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ആവശ്യമെങ്കിൽ ഏജൻസിയുടെ ആസ്തി കണ്ടുകെട്ടും. പരീക്ഷാ നടത്തിപ്പിന്‍റെ ചെലവിൽ ഒരു ഭാഗം ഇവരിൽ നിന്ന് ഈടാക്കും.

നീറ്റ് യുജി പരീക്ഷയുടെ ചോദ്യം ചോർന്നത് വിവാദമായിരിക്കെയാണു സംസ്ഥാന സർക്കാരിന്‍റെ നടപടി. പറ്റ്നയിലും ഝാർഖണ്ഡിലെ ഹസാരിബാഗിലുമാണു ചോദ്യം ചോർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com