പത്താം ക്ലാസുകാരിയെ കുരങ്ങൻ തള്ളിയിട്ടു കൊന്നു

ബിഹാറിലെ സിവാൻ ജില്ലയിലെ ഭഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഈ ദാരുണ സംഭവം
symbolic
പ്രതീകാത്മക ചിത്രം
Updated on

കടുവ ഒരു ജീവനെടുത്ത ആഘാതം മാറിയിട്ടില്ല കേരളീയർക്ക്. ഇപ്പോഴിതാ, വീടിനു മുകളിൽ നിന്ന് കുരങ്ങൻ തള്ളിയിട്ടു കൊന്ന പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തയാണ് ബിഹാറിൽ നിന്നു പുറത്തു വരുന്നത്.

ബിഹാറിലെ സിവാൻ ജില്ലയിലെ ഭഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്. മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പ്രിയ കുമാരി എന്ന പെൺകുട്ടിയാണ് ആ ഹതഭാഗ്യ.

വീടിന്‍റെ ടെറസിലിരുന്ന് പഠിക്കവേ , യാതൊരു പ്രകോപന വുമില്ലാതെയാണ് ഒരു പറ്റം കുരങ്ങന്മാർ കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചത്.പഠിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കുരങ്ങന്മാർ ഉപദ്രവിക്കുന്നതു കണ്ട നാട്ടുകാർ ബഹളം വച്ച് കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിച്ചു.

ഇതിനിടെ ഭയന്നു പോയ പെൺകുട്ടി ചുറ്റും ബഹളം വച്ച ആളുകളെ കണ്ട് ധൈര്യം സംഭരിച്ച് താഴേയ്ക്കുള്ള പടിക്കെട്ടിലേയ്ക്ക് ഓടി രക്ഷപെടുന്നതിനിടെ അതിലൊരു കുരങ്ങൻ കുട്ടിയെ തള്ളി താഴെയിട്ടു.തലയുടെ പിൻഭാഗത്തും ശരീരത്തിൽ മറ്റു പലഭാഗത്തും പരിക്കേറ്റ കുട്ടി ബോധരഹിത യായി താഴെ വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ സാരമായിരുന്നതിനാൽ കുട്ടിയെ രക്ഷപെടു ത്താനായില്ല.ഇത്രയുമൊക്കെയായിട്ടും കുട്ടിയുടെ പോസ്റ്റ് മോർട്ടം നടത്താനോ പരാതി നൽകാനോ വീട്ടുകാർ തയാറായില്ലെന്ന് ഭഗവൻപൂർ എസ്എച്ച്ഒ സുജിത് കുമാർ ചൗധരി പറഞ്ഞു.

നാളുകളായി കുരങ്ങന്മാരുടെ രൂക്ഷശല്യമാണ് തദ്ദേശീയർ അനുഭവിക്കുന്നത്.വളരെ ആക്രമണകരമായ പെരുമാറ്റമാണ് ഇവിടുത്തെ കുരങ്ങന്മാർക്ക്.ഇതിനെതിരെ യാതൊരു നടപടിയും ബന്ധപ്പെട്ടവർ നാളിതുവരെ എടുത്തിട്ടില്ല.ഒരു പിഞ്ചു ജീവൻ പൊലിഞ്ഞിട്ടും കുരങ്ങൻ ശല്യത്തിനെതിരെ എന്തു ചെയ്യുമെന്നതിനെ പറ്റി യാതൊരുറപ്പും തദ്ദേശീയർക്ക് പ്രാദേശിക ഭരണ കൂടം നൽകിയിട്ടുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com