

പട്ന: ബിഹറിൽ പരീക്ഷയിൽ കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർഥി വെടിയേറ്റു മരിച്ചു. 2 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. ബുധനാഴ്ച വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് വെടിവയ്പ്പ്.
സംഘർഷാവസ്ഥ തുടരുന്നതിനാൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച വിദ്യാർഥിയുടെ കുടുംബവും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നീതി വേണമെന്നാവശ്യപ്പെട്ട് ഇവർ റോഡ് ഉപരോധിച്ചു.