ബില്‍ക്കിസ് ബാനു കേസ്: 9 പ്രതികളും ഒളിവിലെന്ന് റിപ്പോർട്ട്

പ്രതികളില്‍ ചിലര്‍ രഹസ്യമായി ബന്ധുക്കളെ സന്ദര്‍ശിക്കുന്നുണ്ടെന്നും വിവരം.
Bilkis Bano case 9 of 11 accused are reportedly absconding
Bilkis Bano case 9 of 11 accused are reportedly absconding
Updated on

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ ഒളിവിലാണെന്നു റിപ്പോര്‍ട്ട്. കേസിലെ 11 പ്രതികളില്‍ 9 പേരെയാണ് കാണാതായത്. കേസിലെ പ്രതികള്‍ രണ്ടാഴ്ചയ്ക്കം കീഴടങ്ങണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇവരെ കാണാതാവുകയായിരുന്നു. വിധി വരുന്നതിന് തലേദിവസം വരെ പ്രദേശത്ത് എല്ലാവരെയും കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്‌വാദ് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് കേസിലെ 9 പേരും. ഇവര്‍ എവിടെ പോയി എന്ന് കൃത്യമായ വിവരം കുടുംബാംഗങ്ങളുടെ പക്കലുമില്ല. ചിലര്‍ വീടുകളില്‍ നിന്ന് പോയിട്ട് ഒരാഴ്ചയായെന്നാണ് ബന്ധുക്കളുടെ വിശദീകരണം. പ്രതികളില്‍ ചിലര്‍ രഹസ്യമായി ബന്ധുക്കളെ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. സൂപ്രീം കോടതിയുടെ വിധി പകര്‍പ്പ് ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചതായും ദാഹോദ് എസ്പി ബല്‍റാം മീണ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com