

പക്ഷിയിടിച്ചു; ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്
file image
വാരണാസി: ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്. വിമാനത്തിൽ പക്ഷിയിടിച്ചതോടെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
216 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ ലാൻഡിങ് നടത്തുകയായിരുന്നു.