ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷം, വിഡിയോ വൈറലായതോടെ ഇൻസ്​പെക്ടർക്ക് സസ്പെൻഷൻ

വിഡിയോയ്ക്കു താഴെ ആളുകൾ വ്യാപകമായി പ്രതിഷേധവുമായി രംഗത്തെത്തി
ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷം, വിഡിയോ വൈറലായതോടെ ഇൻസ്​പെക്ടർക്ക് സസ്പെൻഷൻ
Updated on

ഹൈദരാബാദ്: ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച ഇൻസ്​പെക്ടർക്ക് സസ്പെൻഷൻ. മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്​പെക്ടർ മഹേന്ദർ റെഡ്ഡിയെയാണ് ഹൈദരാബാദ് പൊലീസ് കമീഷണർ സസ്​പെൻഡ് ചെയ്‌തത്‌.

ചൂതാട്ട സംഘാടകർ​ക്കൊപ്പം മഹേന്ദർ റെഡ്ഡി ജൻമദിനമാഘോഷിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. വിഡിയോയ്ക്കു താഴെ ആളുകൾ വ്യാപകമായി പ്രതിഷേധവുമായി രംഗത്തെത്തി. ഇതെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നതോടെയാണ് ഇൻസ്​പെക്ടറെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിട്ടത്.

കഞ്ചാവ് കടത്തുന്നവരുമായും ചൂതാട്ട സംഘാടകരുമായും മറ്റ് കുറ്റവാളികളുമായും സൗഹാർ ബന്ധം പുലർത്തുന്നതുമായി ബന്ധപ്പെട്ട് മഹേന്ദർ റെഡ്ഡിക്കെതിരെ നേരത്തെയും പരാതികളുയർന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com