ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ നിന്ന് ബിജെഡി വിട്ടുനിൽക്കും
India
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ നിന്ന് ബിജെഡി വിട്ടുനിൽക്കും
''എൻഡിഎയിൽ നിന്നും ഇന്ത്യ സഖ്യത്തിൽ നിന്നും തുല്യ അകലം പാലിച്ചുകൊണ്ട് ബിജെഡി നിഷ്പക്ഷത പാലിക്കും''
ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ബിജു ജനതാദൾ (ബിജെഡി). സസ്മിത് പത്ര എംപിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിത്.
ഒഡീശയുടെയും അവിടുത്തെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് പാർട്ടിയുടെ പ്രഥമ ശ്രദ്ധയെന്നും എൻഡിഎയിൽ നിന്നും ഇന്ത്യ സഖ്യത്തിൽ നിന്നും തുല്യ അകലം പാലിച്ചുകൊണ്ട് ബിജെഡി നിഷ്പക്ഷത പാലിക്കുമെന്നും സസ്മിത പറഞ്ഞു.
രാജ്യത്തിന്‍റെ പുതിയ ഉപരാഷ്‌ട്രപതിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച (സെപ്റ്റംബർ 9) നടക്കും. എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്‌ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ.

