മണിപ്പൂർ സർക്കാരിനെതിരെ ബിജെപി നേതാക്കൾ; പ്രതിഷേധമറിയിച്ച് ദേശീയ അധ്യക്ഷന് കത്തയച്ചു

ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു
മണിപ്പൂർ സർക്കാരിനെതിരെ ബിജെപി നേതാക്കൾ; പ്രതിഷേധമറിയിച്ച് ദേശീയ അധ്യക്ഷന് കത്തയച്ചു
Updated on

ഇംഫാൽ: കലാപം കത്തിപ്പടരുന്ന മണിപ്പൂരിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി നേതാക്കൾ രംഗത്ത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തയച്ചത്. ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

നിലവിൽ മണിപ്പൂർ സർക്കാരിനെതിരെ ജനരോഷം ഉയരുകയാണ്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികൾ ഉൾപ്പെടെ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പ്രതിഷേധം ആളിപ്പടർന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ നേതാക്കൾ നേതൃത്വത്തെ സമീപിച്ചത്.

ഇംഫാൽ ഈസ്റ്റിലെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ സ്വകാര്യവസതിയും ഇംഫാൽ വെസ്റ്റിലെ ബിജെപി എംഎൽഎയുടെ വീടും ഒരേസമയം ആയുധധാരികളായ ജനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തിന് കത്തയച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com