രാജ‍്യത്തിന്‍റെ ആഭ‍്യന്തര കാര‍്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഉമർ ഖാലിദിന് കത്തയച്ച മംദാനിക്കെതിരേ ബിജെപി

ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് സൊഹ്റാൻ മംദാനിക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്
bjp against newyork mayor zohran mamdani for sending letter to umar khalid

ഗൗരവ് ഭാട്ടിയ

Updated on

ന‍്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ജെഎൻയു നേതാവ് ഉമർ ഖാലിദിന് കത്തയച്ച ന‍്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരേ ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ. രാജ‍്യത്തിന്‍റെ ആഭ‍്യന്തര കാര‍്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ ഗൗരവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 140 കോടി ജനങ്ങൾ ഇതിനെ എതിർക്കുമെന്ന് കൂട്ടിച്ചേർത്തു.

ഓരോ ഇന്ത‍്യൻ പൗരനും നീതിന‍്യായ വ‍്യവസ്ഥയിൽ പരിപൂർണ വിശ്വാസമുണ്ട്. ജനാധിപത‍്യത്തെയും നീതിന‍്യായ വ‍്യവസ്ഥയെയും ചോദ‍്യം ചെയ്യാൻ പുറത്തു നിന്നുള്ളവർ ആരാണെന്നും ഇന്ത‍്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കാൻ വേണ്ടിയാണോ ഇതെന്നും ഗൗരവ് ഭാട്ടിയ ചോദിച്ചു.

അതേസമയം, ഉമർ ഖാലിദിന് ജാമ‍്യം അനുവദിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസരിച്ച് ന‍്യായവും സമ‍യബന്ധിതവുമായ വിചാരണ നടത്തണമെന്നും ആവശ‍്യപ്പെട്ട് യുഎസിലെ ഇന്ത‍്യൻ അംബാസിഡർ വിനയ് ക്വാത്രയ്ക്ക് യുഎസ് ജനപ്രതിനിധികൾ കത്തയച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com