ആഘോഷങ്ങൾ ആരംഭിച്ച് ബിജെപിയും കോൺഗ്രസും; 30,000 ത്തിലധികം ലഡുവും പൂരിയും ഒരുക്കി പ്രവർത്തകർ | Video

ഛോലെ ബട്ടൂരെ ഒരുക്കുന്ന കോൺഗ്രസ് ആസ്ഥാനത്തും ഉത്സവ അന്തരീക്ഷത്തിനേ് സാക്ഷ്യം വഹിക്കുകയാണ്.
bjp and congress started celebrating even before election results
ആഘോഷങ്ങൾ ആരംഭിച്ച് ബിജെപി- കോൺഗ്രസ് പാർട്ടികൾ; 30,000 ത്തിലധികം ലഡുവും പൂരിയും ഒരുക്കി പ്രവർത്തകർ

ന്യൂഡൽഹി: രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിനു മുൻപെ തന്നെ വിജയം ഉറപ്പിച്ച് വിവധ പാർട്ടികൾ. കോൺഗ്രസും ബിജെപിയും പാർട്ടികളും തങ്ങളുടെ ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിജയം ഉറപ്പിച്ചുകൊണ്ട് ഇരു വിഭാഗങ്ങളും മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷയിൽ ഡൽഹിയിലെ ബിജെപി ഓഫീസിൽ വലിയ അളവിൽ പൂരിയും ലഡുവും മൊത്തമായി ഒരുക്കുകയായിരുന്നു. ഛോലെ ബട്ടൂരെ ഒരുക്കുന്ന കോൺഗ്രസ് ആസ്ഥാനത്തും ഉത്സവ അന്തരീക്ഷത്തിനേ് സാക്ഷ്യം വഹിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ വിജയം പ്രവചിച്ച രാജ്യത്തെ ഒട്ടുമിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി ആത്മവിശ്വാസത്തിലാണ്.

കേരളത്തിലും എന്‍ഡിഎയുടെ ജയം ഉറപ്പിച്ച് ആഘോഷങ്ങള്‍ ആരംഭിച്ചു. ലഡു കൊണ്ട് മോദി 3.0 എന്നെഴുതിയാണ് പാലക്കാട് ബിജെപി തെരഞ്ഞെടുപ്പ് ഫലമറിയാന്‍ കാത്തിരിക്കുന്നത്. 30,000 ലഡുകളാണ് പാലക്കാട്ടെ ബിജെപി തയാറാക്കിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ വിജയം ഒരേ സ്വരത്തില്‍ പ്രവചിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് പാലക്കാട്ടെ ബിജെപിയുടെ ആത്മവിശ്വാസം ഇത്ര വര്‍ധിച്ചത്. തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസത്തിലാണ് നേതാക്കൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com