നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി

രാജസ്ഥാനിൽ രാജ്യവർധൻ സിങ് റാത്തോഡ് ഉൾപ്പെടെ 7 എംപിമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ വസുന്ധര രാജെ പട്ടികയിലില്ല
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു പിന്നാലെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനിൽ 41 ഉം മധ്യപ്രദേശിൽ 57 ഉം ഛത്തീസ് ഗഡിൽ 64 ഉം പേരുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്.

രാജസ്ഥാനിൽ രാജ്യവർധൻ സിങ് റാത്തോഡ് ഉൾപ്പെടെ 7 എംപിമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ വസുന്ധര രാജെ സിന്ധ്യ പട്ടികയിലില്ല.

മധ്യപ്രദേശിൽ നാലാംഘട്ട സ്ഥാനാർഥി പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സിറ്റിങ് സീറ്റായ ബുധിനി മണ്ഡലത്തിൽ നിന്നു തന്നെയാവും മത്സരിക്കുക. ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിങിന് സീറ്റില്ല. ഛത്തീസ്ഗഡിൽ 3 എംപിമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com