ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ല

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 288 സീറ്റ് നേടിയ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം മറികടന്നിരുന്നു
ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ല
ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ലFile

എക്സിറ്റ് പോളുകൾ പ്രവചിച്ച അപ്രമാദിത്വം ബിജെപിക്കും എൻഡിഎയ്ക്കും തെരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 288 സീറ്റ് നേടിയ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം മറികടന്നിരുന്നു. 543 അംഗ ലോക് സഭയിൽ 272 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

ഇക്കുറി ബിജെപിക്ക് 300 സീറ്റും എൻഡിഎ സഖ്യത്തിനാകെ 350 സീറ്റുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. നിലവിലുള്ള പാർലമെന്‍റിൽ 342 സീറ്റാണ് എൻഡിഎയ്ക്കുള്ളത്.

എന്നാൽ, ഇതുവരെയുള്ള പ്രവണത അനുസരിച്ച്, ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കടക്കാനാവില്ല. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഭരണം കഷ്ടിച്ച് നിലനിർത്താനുള്ള ഭൂരിപക്ഷം മാത്രമേ പ്രതീക്ഷിക്കാൻ സാധിക്കൂ.

അതേസമയം, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി പ്രയോഗിച്ച തന്ത്രം ദേശീയ തലത്തിൽ പുറത്തെടുക്കാൻ കോൺഗ്രസിനു സാധിച്ചാൽ കാര്യങ്ങൾ മാറിമറിയുകയും ചെയ്യും. എന്‍ഡിഎ ഘടകക്ഷികളിൽ പ്രധാനപ്പെട്ട ഏതിനെയെങ്കിലും അടർത്തിയെടുക്കാൻ സാധിച്ചാൽ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ പോലും സംജാതമാകാം.

ഇതിനൊപ്പം, നിലവിൽ ഇന്ത്യ സഖ്യവുമായി അകന്നു നിൽക്കുന്ന മമത ബാനർജിയെ പോലുള്ള നേതാക്കളെ കൂടെ കൂട്ടാൻ കോൺഗ്രസ് നേതാക്കൾ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. പശ്ചിമ ബംഗാളിൽ മുപ്പതിലധികം സീറ്റുകൾ മമതയുടെ തൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com