"ജന്തർ മന്തറിലേത് ഇന്ത്യയുടെ കഥയല്ല, അരാജക ശക്തികളുടെ പരാജയമാണ്"; വിമർശനവുമായി ബിജെപി

ശനിയാഴ്ച ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ 2000 ത്തിലധികം പേരെ മുൻകൂട്ടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
BJP dismisses anti-CEC protests in Delhi

"ജന്തർ മന്തറിലേത് ഇന്ത്യയുടെ കഥയല്ല, അരാജക ശക്തികളുടെ പരാജയമാണ്"; വിമർശനവുമായി ബിജെപി

file image

Updated on: 

ന്യൂഡൽഹി: ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ തുടരുന്ന പ്രതിഷേധത്തെ വിമർശിച്ച് ബിജെപി. ജന്തർമന്തറിലെ പ്രതിഷേധം ഇന്ത്യയുടെ കഥയല്ലെന്നും അരാജകത്വത്തിന്‍റെ പരാജയമാണെന്നുമാണ് ബിജെപിയുടെ വിമർശനം.

"ജന്തർ മന്തറിലെ സംഭവങ്ങൾ ഇന്ത്യയുടെ കഥയല്ല. ജന്തർ മന്തറിൽ നടക്കുന്ന കാര്യങ്ങൾ അതായത് ടിവിയിലും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും കാണുന്നവ ഇന്ത്യയുടെ യഥാർഥ ചിത്രമല്ല. മികച്ച ഭരണത്തിന് കീഴിൽ ഇന്ത്യ ശാന്തമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയുടെ ഒരു ഭാഗത്ത് ചില അരാജകവാദ ശക്തികൾ അരാജകത്വം പരത്താൻ ശ്രമിക്കുന്നത് നാം കണ്ടു. എന്നാൽ ഇന്ന് ആ അരാജകവാദികൾ പരാജയപ്പെട്ടിരിക്കുന്നു." എന്നായിരുന്നു ബിജെപി ദേശീയ വക്താവും എംപിയുമായ സാംബിത് പത്രയുടെ പ്രതികരണം.

ശനിയാഴ്ച ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ 2000 ത്തിലധികം പേരെ മുൻകൂട്ടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജെപി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, സിപിഎം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ, ബൃന്ദ കാരാട്ട്, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ എന്നിങ്ങനെ പ്രതിഷേധത്തിനെത്തിയ മുഴുവൻ നേതാക്കളെയും പൊലീസ് മുൻകൂട്ടി തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com