ജാതിയുടെയും മതത്തിന്‍റെയും പേരിൽ രാജ്യത്തെ ബിജെപി ഭിന്നിപ്പിക്കുന്നു: രാഹുൽ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അരുണാചൽ പ്രദേശിലെത്തിയ രാഹുൽ ഗാന്ധി ദോയ്മുഖിൽ ജനങ്ങളുമായി സംവദിക്കുകയായിരുന്നു.
രാഹുൽ ഗാന്ധി അരുണാചൽ പ്രദേശിൽ
രാഹുൽ ഗാന്ധി അരുണാചൽ പ്രദേശിൽ
Updated on

ഇറ്റാനഗർ: ജാതിയുടെയും മതത്തിന്‍റെയും വർഗത്തിന്‍റെയും പേരിൽ ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അരുണാചൽ പ്രദേശിലെത്തിയ രാഹുൽ ഗാന്ധി ദോയ്മുഖിൽ ജനങ്ങളുമായി സംവദിക്കുകയായിരുന്നു. നിലവിൽ ബിജെപി കുറച്ച് വ്യവസായികളുടെ താത്പര്യാർഥമാണ് പ്രവർത്തിക്കുന്നത്. അതേ സമംയ കോൺഗ്രസ് ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനും അവരുടെ ക്ഷേമത്തിനു വേണ്ടിയുമാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

മണിപ്പൂരിൽ നിന്ന് ജനുവരി 14നാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കമായത്. മാർച്ച് 20ന് യാത്ര മംബൈയിൽ എത്തി സമാപിക്കും. അരുണാചലിലെത്തിയ രാഹുൽ ഗാന്ധിയെ അരുണാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നബാം തുകി നേരിട്ടെത്തി സ്വീകരിച്ചു.

ദോയ്മുഖിലെത്തിയ രാഹുൽ ഗാന്ധി നഹർലഗുണിലെത്തി തെരുവു കച്ചവടക്കാരുമായി സംവദിച്ചു. ഞായറാഴ്ച രാവിലെ രാഹുൽ ഗാന്ധി അരുണാചലിൽ നിന്ന് യാത്ര ആരംഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com