

പട്ന: ബിഹാറിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിജയമുറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിൽ മുന്നണികൾ. ആർജെഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജ്വസി യാദവ് വീണ്ടും തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തി. സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായവും കർഷകർക്ക് സൗജന്യ വൈദ്യുതിയും തേജ്വസി വാഗ്ദാനം ചെയ്യുന്നു.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പ്രചരണത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് തേജ്വസിയുടെ വാഗ്ദാനം. ''ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ (ജനുവരി 14) മായ് ബഹിൻ മാൻ യോജന പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ഒരു വർഷം 30,000 രൂപ നിക്ഷേപിക്കും''- അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ സംരംഭകത്വ, സ്വയംതൊഴിൽ സംരംഭത്തിന് കീഴിൽ 25 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം ക്രെഡിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തേജ്വസിയുടെ വാഗാദാനം.