കാബിനറ്റ് യോഗത്തിൽ സുഹൃത്തിനെയും ഉപദേശകനെയും പങ്കെടുപ്പിച്ചു; വിജയ്ക്കെതിരേ ഗവർണർക്ക് പരാതി നൽകി ബിജെപി

വിജയ്‌യുടെ ഉപദേശകനായ ജോൺ ആരോഗ‍്യസാമിയും സുഹൃത്തായ വിഷ്ണു റെഡ്ഡിയും കാബിനറ്റ് യോഗത്തിൽ പങ്കെടുത്തുവെന്നാണ് ബിജെപി പറയുന്നത്
BJP State president Nainar Nagenthran and other leaders submit a memorandum to Tamil Nadu Governor

ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രനും മറ്റ് നേതാക്കളും തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് നിവേദനം സമർപ്പിക്കുന്നു

Updated on

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രിയും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ്‌ക്കെതിരേ ഗവർണർക്ക് പരാതി നൽകി ബിജെപി. ക‍ാബിനറ്റ് യോഗത്തിൽ വിജയ്‌ക്കൊപ്പം സുഹൃത്തും ഉപദേശകനും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. വിജയ്‌യുടെ ഉപദേശകനായ ജോൺ ആരോഗ‍്യസാമിയും സുഹൃത്തായ വിഷ്ണു റെഡ്ഡിയും പങ്കെടുത്തുവെന്നാണ് ബിജെപി പറയുന്നത്.

ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനാണ് ഗവർണർ രാജേന്ദ്ര ആർലേക്കറിന് പരാതി നൽകിയത്. വിജയ് സത‍്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും മുഖ‍്യമന്ത്രിയെ ഗവർണർ ഉപദേശിക്കണമെന്നും ബിജെപി ആവശ‍്യപ്പെട്ടു. ബിജെപിയുടെ നിവേദനം ഇതിനോടകം തന്നെ ലോക്ഭവൻ പുറത്തുവിട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com