

ന്യൂഡൽഹി: ഗുജറാത്തിൽ ബാക്കിയുള്ള 2 രാജ്യസഭാ സീറ്റുകളിലേക്കും ബംഗാളിൽ ഒരു സീറ്റിലേക്കും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഗുജറാത്തിൽ ബാബുഭായ് ജെയാങ് ദേശായി, കേസരി ദേവ്സിങ് സാല എന്നിവരാണ് സ്ഥാനാർഥികൾ. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
ബംഗാളിൽ ഇതാദ്യമായാണ് ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർഥി മത്സരത്തിനിറങ്ങുന്നത്. കൂച്ച് ബെഹാറിൽ നിന്നുള്ള അനന്ത മാഹാരാജാണ് മത്സരിക്കുക. ബംഗാളിലെ ബാക്കി 6 ഒഴിവുകളിലേക്ക് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്‍റെ ഏക രാജ്യസഭാംഗമായ പ്രദീപ് ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവുകളിലേക്കാണ് സ്ഥാനാർഥി തെരഞ്ഞെടുപ്പ്.