അരുണാചലില്‍ മൂന്നാംവട്ടവും ബിജെപി; സിക്കിം തൂത്തുവാരി എസ്‌കെഎം

ബിജെപി (45) എന്‍പിപി (45) കോണ്‍ഗ്രസിന് (1) മറ്റുള്ളവര്‍ക്ക് (8) സീറ്റിലുമാണ് നിലനിർത്താനായത്.
BJP in Arunachal for the third time SKM wins in Sikkim

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കും(എസ്‌കെഎം) തുടര്‍ഭരണം. അരുണാചലില്‍ 45 സീറ്റിൽ ബിജെപിക്ക് ലീഡുണ്ട്. 32 അംഗ സിക്കിം നിയമസഭയില്‍ 31 സീറ്റിലും ലീഡ് നേടിക്കൊണ്ടാണ് എസ്‌കെഎം തുടര്‍ഭരണം ഉറപ്പിക്കുന്നത്.

60 അംഗ നിയമസഭയില്‍ 31 സീറ്റുകൾ മാത്രമാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാൽ ഇതില്‍ 10 സീറ്റില്‍ നേരത്തേ തന്നെ എതിരില്ലാതെ ബിജെപി സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടതാണ്. തവാംഗിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരടക്കമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി (45) എന്‍പിപി (45) കോണ്‍ഗ്രസിന് (1) മറ്റുള്ളവര്‍ക്ക് (8) സീറ്റിലുമാണ് നിലനിർത്താനായത്.

സിക്കിം ക്രാന്തികാരി മോര്‍ച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമില്‍ പ്രധാന മത്സരം. സിക്കിമില്‍ 32 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 ഇടത്തും സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് ലീഡുണ്ട്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ വിജയം നേടിയ പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമാക്രാറ്റിക് ഫ്രണ്ടിന് (എസ്‌ഡിഎഫ്) ഒരു സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ബിജെപിയും കോണ്‍ഗ്രസും മത്സര രംഗത്തുണ്ടെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ഒരു സീറ്റില്‍ പോലും ലീഡുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ 2ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.