
സതീഷ് കുമാർ
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി വ‍്യാപാരി വിഭാഗം ജില്ലാ നേതാവായ സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. സതീഷ് കുമാറിനെ ഒരു വിഭാഗം ആളുകൾ ചേർന്ന് മർദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ‍്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിനു പിന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും കൊലയാളികളെ ഉടനെ പിടികൂടുമെന്നും പൊലീസ് വ‍്യക്തമാക്കി. സതീഷ് കുമാറും പ്രതികളും സംഭവം നടക്കുന്ന സമയം മദ‍്യപിച്ചിരുന്നു. മദ‍്യപിച്ച ശേഷം ഉണ്ടായ തർക്കമാവാം കൊലപാതകത്തിലേക്കെത്തിയതെന്നാണ് സൂചന.
5 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ‍്യം ചെയ്തു വരികയാണ്. രണ്ടു മാസങ്ങൾക്ക് മുൻപ് മറ്റൊരു ബിജെപി നേതാവും തമിഴ്നാട്ടിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ വീണ്ടും കൊലപാതകം ഉണ്ടായിരിക്കുന്നത്.