ജഗന്നാഥനെ മോദിയുടെ ഭക്തനാക്കിയ സംഭവം: ഉപവസിച്ച് പ്രായശ്ചിത്തം ചെയ്ത് ബിജെപി സ്ഥാനാർഥി

എക്സിലൂടെ ക്ഷമാപണം നടത്തിയ അദ്ദേഹം ഉപവാസത്തിലാണെന്ന് വെളിപ്പെടുത്തുകയായിരുന്നു
Prime Minister Narendra Modi at Jagannath temple during a roadshow supporting BJP candidate Sambit Patra from the Puri constituency
Prime Minister Narendra Modi at Jagannath temple during a roadshow supporting BJP candidate Sambit Patra from the Puri constituency

ഭുവനേശ്വർ: റോഡ്ഷോയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതോടെ പുരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സംബിത് പത്ര പ്രായശ്ചിത്തമായി ത്രിദിന ഉപവാസത്തിൽ. എക്സിലൂടെ ക്ഷമാപണം നടത്തിയ അദ്ദേഹം ഉപവാസത്തിലാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.

ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്ന് സംബിത് പറഞ്ഞത്. എന്നാൽ മോദി ജഗനാഥന്‍റെ ഭക്തനാനണെന്ന് പറയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംബിതിന്‍റെ പരാമർശം വലിയരീതിയിലുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഒഡിഷയുെട അഭിമാനത്തെ സംബിത് മുറിവേൽപ്പിച്ചെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് കുറ്റപ്പെടുത്തി. പരാമർശത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com