നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

നിലവിലുള്ള പാർട്ടി ദേശീയ അധ‍്യക്ഷൻ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരിയിൽ പൂർത്തിയായിരുന്നു

ന‍്യൂഡൽഹി: ബിജെപി ദേശീയ അധ‍്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ആന്ധ്ര പ്രദേശ് മുൻ ബിജെപി അധ‍്യക്ഷ ഡി. പുരന്ദേശ്വരി, തമിഴ്നാട് നിയമസഭാംഗം വനതി ശ്രീനിവാസൻ എന്നിവർ ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ടെന്നാണ് സൂചന.

നിലവിലുള്ള പാർട്ടി ദേശീയ അധ‍്യക്ഷൻ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരിയിൽ പൂർത്തിയായിരുന്നു. എന്നാൽ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ഇത് നീട്ടി നൽകുകയായിരുന്നു. ജെ.പി. നഡ്ഡയുമായും പാർട്ടി ജനറൽ സെക്രട്ടറിയായ ബി.എൽ. സന്തോഷുമായും ഇക്കഴിഞ്ഞ ദിവസം നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

നിർമല സീതാരാമൻ പാർട്ടി അധ‍്യക്ഷ പദവിയിലെത്തിയാൽ ദക്ഷിണേന്ത‍്യയിൽ പാർട്ടി കൂടുതൽ ശക്തമാവുമെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷ. ആർഎസ്എസ് ആണ് അധ‍്യക്ഷ സ്ഥാനത്തേക്ക് വനിതയെ നിയമിക്കണമെന്ന ആശയം മുന്നോട്ടുവച്ചതെന്നാണ് സൂചന.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com